വാഷിംഗ്ടണ്‍: അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് മുമ്പ് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ട്രംപ് പുടിന് മുന്നറിയിപ്പ് നല്‍കി. യു സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയെ '10ല്‍ 10' എന്നാണ് വിലയിരുത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാം ശരിയാണെങ്കില്‍ സെലെന്‍സ്‌കി ഉള്‍പ്പെടുന്ന രണ്ടാമത്തെ കൂടിക്കാഴ്ച നടത്താമെന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നാലെയാണ് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പുടിന് മുന്നറിയിപ്പ് നല്‍കിയത്.
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ ട്രംപ് ബൈഡന്‍ യുദ്ധം എന്നാണ് വിളിച്ചത്. താന്‍ പുടിനെ കാണാന്‍ പോകുന്നതായും മറ്റു നേതാക്കളെ വിളിച്ചതായും ട്രംപ് പറഞ്ഞു. രണ്ടാമതൊരു കൂടിക്കാഴ്ച ഉണ്ടാകുമെന്നും അത് ല്ലൊവര്‍ക്കും ഒരു നല്ല അവസരമായിരിക്കുമെന്നും പറഞ്ഞ ട്രംപ് ആയിരക്കണക്കിന് സൈനികരുടെ കൊലപാതകങ്ങള്‍ തടയാന്‍ താന്‍ ഇവിടെയുണ്ട് എന്നും പറഞ്ഞു.
ഇതുവരെ അഞ്ച് യുദ്ധങ്ങള്‍ നിര്‍ത്തിയതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.