യു.എസിലെ ഇന്ത്യാനയിൽ ക്ഷേത്രത്തിനുനേരെ അതിക്രമം

യു.എസിലെ ഇന്ത്യാനയിൽ ക്ഷേത്രത്തിനുനേരെ അതിക്രമം


ന്യൂയോർക്ക്: യു.എസിലെ ഇന്ത്യാനയിൽ ക്ഷേത്രത്തിനുനേരെ അതിക്രമം. ഗ്രീൻവുഡ് സിറ്റിയിലെ ബാപ്‌സ് സ്വാമി നാരായൺ ക്ഷേത്രത്തിന്റെ നാമഫലകം അക്രമികൾ കേടുവരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള ചുവരെഴുത്തുകളും ഉണ്ടായിരുന്നു.

സംഭവത്തെ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ക്ഷേത്രം വികൃതമാക്കിയ അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോൺസുലേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.

ഒരു വർഷത്തിനിടെ നാലാം തവണയാണ് യു.എസിൽ ബാപ്‌സ് ക്ഷേത്രത്തിനുനേരെ അതിക്രമമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ ബാപ്‌സ് ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു