മോഡി, ട്രംപിനെ സമാധാന നൊബേലിന് ശിപാർശ ചെയ്യണമെന്ന് യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

മോഡി, ട്രംപിനെ സമാധാന നൊബേലിന് ശിപാർശ ചെയ്യണമെന്ന് യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്


വാഷിങ്ടൺ: ഇന്ത്യയ്ക്കുമേൽ അമിതമായതാരിഫ് അടിച്ചേൽപ്പിച്ചതിനു പകരമായി പ്രധാനമന്ത്രി നരേന്ദ്രമോഡി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിന് ശിപാർശ ചെയ്യണമെന്ന് യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പരിഹാസം. 
യു.എസ് മുൻ ഉപദേഷ്ടാവ് ജോൺ ബോൾട്ടനാണ് പരിഹാസവുമായി എത്തിയത്. ഇന്ത്യക്ക് തീരുവ ചുമത്തിയത് വലിയ അബദ്ധമാണെന്നും അത് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും ബോൾട്ടൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയത് യു.എസിന് തന്നെ തിരിച്ചടിയാകുമെന്നും നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും തമ്മിൽ അടുപ്പിക്കുമെന്നും നേരത്തേ ബോൾട്ടൻ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. അതോടൊപ്പം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25ശതമാനം അധിക തീരുവ പിഴയുംചുമത്തി. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ആഗസ്റ്റ് ഏഴിന് നിലവിൽ വന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ഈമാസം 27നാണ് നിലവിൽ വരുക. ഇന്ത്യയു.എസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴായിരുന്നു ട്രംപിന്റെ തീരുവ പ്രഖ്യാപനം.