ഇന്ദിരാ ഗാന്ധി 'ഇന്ത്യയുടെ മാതാവ്'; കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവും: സുരേഷ് ഗോപി

ഇന്ദിരാ ഗാന്ധി 'ഇന്ത്യയുടെ മാതാവ്'; കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവും: സുരേഷ് ഗോപി


തൃശൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 'ഇന്ത്യയുടെ മാതാവ്' എന്നും അന്തരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ കരുണാകരനെ 'ധീരനായ ഭരണാധികാരി' എന്നും വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാത്രമല്ല കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനും സി പി എം നേതാവ് ഇ കെ നായനാരുമാണ് തന്റെ രാഷ്ട്രീയ ഗുരുക്കളെന്നും വിശേഷിപ്പിച്ചു. 

പുങ്കുന്നത്ത് മുരളി മന്ദിരത്തില്‍ കരുണാകരന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ 'ഗുരുവിന്' ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് കരുണാകരന്‍ സ്മാരകത്തില്‍ എത്തിയതെന്ന് ബി ജെ പി നേതാവ് പറഞ്ഞു, അതേസമയം തന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ അര്‍ഥം ചേര്‍ക്കരുതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

താന്‍ ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ മാതാവ് ആയി കാണുന്നുവെന്നും കരുണാകരനാണ് തനിക്ക് 'സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിതാവ്' ആണെന്നും സുരേഷ് ഗോപി പറഞ്ഞു. കരുണാകരനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപകരോടോ സഹസ്ഥാപകരോടോ ഉള്ള അനാദരവല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

2019-ലും മുരളി മന്ദിരം സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അടുത്തിടെ ബി ജെ പിയിലേക്ക് കൂറുമാറിയ പത്മജ വേണുഗോപാല്‍ തന്നെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.