മെഡിക്കല്‍ കോളെജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കി

മെഡിക്കല്‍ കോളെജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കി


തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവന്‍ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എന്‍ജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയില്‍ ജോലി നല്‍കിയതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.
വൈക്കം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസിലാവും നവനീത് ജോലിയില്‍ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പുതിയ വീട് നിര്‍മിച്ച് താക്കോല്‍ കൈമാറിയിരുന്നു. ഇതിനൊപ്പം ജോലി കൂടി നല്‍കി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ 3നാണ് കോട്ടയം മെഡിക്കല്‍ കോളജിന്റെ പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്‌