തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളില്‍ 11 ഡിസംബര്‍ പോളിങ്ങ് നടക്കും. ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാന തിയതി നവംബര്‍ 21 നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നവം.22,സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവം.24.
തിരുവനന്തപുരം: മട്ടന്നൂര്‍ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പെരുമാറ്റ ചട്ടം ബാധകമാണ്. 2020 ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പ്രകാരമാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്.
2,84,30,761 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. 33,746 പോളിംഗ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി ഒരുക്കും.
വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് വോട്ടിംഗ് മെഷീന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഒരു ബാലറ്റില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകും. പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി.1249 റിട്ടേണിംഗ് ഓഫീസര്‍മാരുണ്ടാകും. പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. വോട്ട് എണ്ണുന്ന ദിവസവും വോട്ടെടുപ്പിന്റെ 48 മണിക്കൂറും മദ്യനിരോധനമുണ്ടാകും. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നല്‍കണം. അല്ലാത്ത സ്ഥാനാര്‍ഥികളെ 5 വര്‍ഷത്തേക്ക് അയോഗ്യരാക്കും.
രാവിലെ 7 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.
വോട്ടെടുപ്പ് ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയാണ്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നാനിര്‍ദേശ പത്രിക രാവിലെ 11 മണിക്കും മൂന്ന് മണിക്കും ഇടയില്‍ നല്‍കണം
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍; ഫലം:13 ന്
