തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം:  കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ അറിയിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡിസംബര്‍ 5നും 15നും ഇടയില്‍ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. വോട്ടെണ്ണല്‍ ഡിസംബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാകും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികള്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കി. പല പ്രദേശങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

സംവരണ വാര്‍ഡുകളുടെയും അധ്യക്ഷ സ്ഥാനങ്ങളുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയായി. 2020ലും 2015ലും പോലെ ഇത്തവണയും തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായിരിക്കും.

അന്തിമ പട്ടികപ്രകാരം 2.84 കോടി വോട്ടര്‍മാരുണ്ട് - 1.33 കോടി പുരുഷന്‍മാര്‍, 1.49 കോടി സ്ത്രീകള്‍, 271 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത് (35.7 ലക്ഷം), ഏറ്റവും കുറവ് വയനാട്ടില്‍ (6.4 ലക്ഷം).