അമേരിക്കയില്‍ നോര്‍ക്കയുടെ സ്ഥിരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണമെന്ന് ലോക കേരള സഭയില്‍ ആവശ്യം

അമേരിക്കയില്‍ നോര്‍ക്കയുടെ സ്ഥിരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണമെന്ന് ലോക കേരള സഭയില്‍ ആവശ്യം


തിരുവനന്തപുരം: അമേരിക്കയില്‍ നോര്‍ക്കയുടെ സ്ഥിരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണം, നഴ്‌സിംഗ് ഫിനിഷിംഗ് സ്‌കൂള്‍ തുടങ്ങണം, കാനഡയില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, ഏകീകൃത ട്രെയിനിങ്, നിയമസഹായം, അഡിക്ഷന്‍ ബോധവല്‍ക്കരണം എന്നിവയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തണം, നോര്‍ക്കയുടെ വനിതാ സെല്‍ കാര്യക്ഷമമാക്കണം തുടങ്ങി നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ലോക കേരള സഭ.

കാര്യക്ഷമമായ വിദേശ റിക്രൂട്ട്മെന്റിന് നിയമപരവും സുതാര്യവുമായ ചെലവ് കുറഞ്ഞ റിക്രൂട്ട്മെന്റ് നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങളും ലോക കേരള സഭ സമര്‍പ്പിച്ചു. വസ്ത്ര നിര്‍മാണം, ജര്‍മന്‍ ഭാഷാ പഠനം, വിദേശത്ത് ഇന്റേണ്‍ഷിപ്പിനായി പോകുന്നവര്‍ക്ക് പ്രതിസന്ധികള്‍  കുറയ്ക്കുന്നതിനായി പ്രീ ഡെസ്പാച്ച് ട്രെയിനിങ്, ജര്‍മനിയില്‍ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്കായി ഡിഎഎഡി ട്രെയിനിങ് തുടങ്ങിയവ ആരംഭിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.

അനധികൃത റിക്രൂട്ടിങ് ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും 10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് ഓഫ് ഡീഡ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡിന് ശേഷം യു കെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ഇതിനെ കേരളം പ്രയോജനപ്പെടുത്തണമെന്നും ലോക കേരള സഭ നിര്‍ദ്ദേശിച്ചു.