തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം. സുഗതന് കൗൺസിലിൽ ഹാജരാകുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയതായി കൗൺസിൽ യോഗം അംഗീകരിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. 51 പേർ അംഗീകരിച്ചെന്ന് മേയർ അറിയിച്ചു. സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷാണ് പിന്തുണച്ചത്. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. കാപ്പാ കേസിൽ വിയ്യൂര്‍ ജയിലിലാണ് ആര്‍ സുഗതൻ.
പ്രതിഷേധവുമായി യു ഡി എഫ് എൽഡിഎഫ് അംഗങ്ങൾ നടത്തളത്തിൽ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയർ അജണ്ടകൾ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാരിന്റെ സർക്കുലർ പ്രകാരം അവധി നൽകി എന്ന് മേയർ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ ഇറക്കിയ സർക്കുലർ വായിച്ച് കേൾപ്പിച്ചു. അവധി അപേക്ഷ വോട്ടായി പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് സർക്കുലർ പറയുന്നുവെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്‍റി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയിൽ. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗണ്‍സിലര്‍മാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. കൗൺസിലർമാരുടെ ഇരുവരെയുള്ള നടപടികള്‍ക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചു.
സുഗതന് 6 മാസം കൗൺസിലിന്റെ അവധി, അയോഗ്യത ഭീഷണി മറികടന്ന് ബിജെപി; ശക്തമായ മേയർ തെരഞ്ഞെടുപ്പിനെതിരേ സിപിഎം ഹൈക്കോടതിയിൽ
