ശബരിമല മില്‍മ നെയ് ക്രമക്കേട്; ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും

ശബരിമല മില്‍മ നെയ് ക്രമക്കേട്; ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും


തിരുവനന്തപുരം: ശബരിമലയില്‍ വിതരണം ചെയ്ത മില്‍മ നെയില്‍ ക്രമക്കേട് കണ്ടെത്തിയത് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. മില്‍മ നെയ് ശബരിമലയില്‍ വേണ്ടെന്നും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം, മില്‍മ നെയ് ശബരിമലയില്‍ വേണ്ട എന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2026 ജനുവരിക്ക് ശേഷം മില്‍മ നെയ് വാങ്ങിയിട്ടില്ല. ദേവസ്വം വിജിലന്‍സ് ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കും. ഇതുവരെ ഏതെങ്കിലും പരിശോധന റിപ്പോര്‍ട്ട് ബോര്‍ഡിന് കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഓഡിറ്റ് നടപടികള്‍ തയാറാക്കാന്‍ ഓഡിറ്റ് അദാലത്ത് നടത്തും. നെയ് തികഞ്ഞാലും ഇല്ലെങ്കിലും ഇത്തവണ മില്‍മ നെയ് വാങ്ങില്ല. മില്‍മ നെയ്യുടെ ഗുണനിലവാരത്തെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

മില്‍മ വിതരണം ചെയ്ത നെയ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ് ശബരിമലയില്‍ എത്തിച്ചതില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മില്‍മ നെയ് വേണ്ടെന്ന ബോര്‍ഡ് തീരുമാനം വന്നിരിക്കുന്നത്.

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കും മില്‍മ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.