നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കിയേക്കും

നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കിയേക്കും


സനാ: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. ശിക്ഷ നടപ്പാക്കുന്നതിനായി പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

2017 ജൂലൈയിലാണ് പാലക്കാട് സ്വദേശിയായ നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് യമന്‍ പൗരനായ അബ്ദുമഹ്ദിയെ കൊന്നുവെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ റദ്ദാക്കുന്നതിനായുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവെത്തിയത്.

അതേസമയം 10 ലക്ഷം ഡോളര്‍ നല്‍കാമെന്ന് യമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചതായും ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനായുള്ള ശ്രമം തുടരുകയാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.