ന്യൂഡൽഹി: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് യമനിലെ ജയിൽ അധികൃതർ വ്യക്തമാക്കി. വധശിക്ഷ തീയതി തീരുമാനം ആയെന്നും ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്നും നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം എന്ന പേരിൽ ശനിയാഴ്ച രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി യമനിൽ ഇടപെടൽ നടത്തുന്ന സാമുവൽ ജെറോം മാധ്യമ പ്രവർത്തകരെ അറിയിച്ചു.
വധശിക്ഷ സംബന്ധിച്ച് ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി വന്നെന്നും വധശിക്ഷ സംബന്ധിച്ച തീയതി തീരുമാനിച്ചുവെന്നും ഉത്തരവ് ജയിലിൽ എത്തിയെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ, വിദേശകാര്യ മന്ത്രാലയമോ ഇന്ത്യൻ എംബസി അധികൃതരോ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. യമൻ പൗരനെ 2017ൽ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് യമനിലെ ജയിൽ അധികൃതർ
