നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയായി നിജപ്പെടുത്തണം: അബുദാബി മലയാളി സമാജം

നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയായി നിജപ്പെടുത്തണം: അബുദാബി മലയാളി സമാജം


തിരുവനന്തപുരം: നോര്‍ക്ക ക്ഷേമനിധി പെന്‍ഷന്‍ മിനിമം 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു.

നാലാം ലോകകേരളസഭയില്‍ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങള്‍  അവതരിപ്പിക്കുവാനായി സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. 

നോര്‍ക്ക ക്ഷേമനിധിക്കു കീഴില്‍ പ്രവാസികള്‍ക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കള്‍ക്ക് പ്ലസ്ടു തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അബുദാബി മലയാളി സമാജം മുന്നോട്ടുവച്ചു.