അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. നിലവില്‍ ഈ രോഗം ബാധിച്ച് 11 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവാവും മലപ്പുറം സ്വദേശിയായ പത്തു വയസുകാരനും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. രോഗം പകര്‍ന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.