സമയം കഴിഞ്ഞിട്ടും പോളിംഗ് തുടര്‍ന്നു; കേരളത്തില്‍ വോട്ടിംഗ് 70 ശതമാനത്തിലേറെ

സമയം കഴിഞ്ഞിട്ടും പോളിംഗ് തുടര്‍ന്നു; കേരളത്തില്‍ വോട്ടിംഗ് 70 ശതമാനത്തിലേറെ


തിരുവനന്തപുരം: പോളിംഗ് സമയം അവസാനിച്ചിട്ടും വോട്ടെടുപ്പ് തുടര്‍ന്ന കേരളത്തില്‍ അവസാന വിവരം ലഭിക്കുമ്പോള്‍ 70.3 ശതമാനം വോട്ടെടുപ്പ് നടന്നതായാണ് കണക്കാക്കുന്നത്. വൈകിട്ട് ആറിന് പോളിംഗ് സമയം അവസാനിച്ചപ്പോഴും നൂറു കണക്കിന് വോട്ടര്‍മാര്‍ വരി നില്‍ക്കുന്ന നിരവധി ബൂത്തുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. 

സമയം അവസാനിച്ചപ്പോള്‍ ബൂത്തുകളുടെ ഗേറ്റ് അടക്കുകയും അകത്തുണ്ടായിരുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്തു. രാത്രി എട്ട് മണിക്ക് ശേഷം ചില സ്ഥലങ്ങളില്‍ വോട്ടെടപ്പ് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അന്തിമ പോളിംഗ് ശതമാനം പുറത്തുവരാന്‍ വൈകും.