തിരുവനന്തുരം: വര്‍ക്കല മസാജിങ് സെന്ററില്‍ അമേരിക്കന്‍ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തില്‍ കൊല്ലം കൊട്ടാരക്കര ഓടനാവട്ടം കട്ടയില്‍ പുത്തന്‍വിള വീട്ടില്‍ ആദര്‍ശിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 9 വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ലൈംഗികാതിക്രമം നടന്നത്. വര്‍ക്കലയിലെ പാപനാശം ഹെലിപ്പാഡിന് അടുത്തുള്ള സ്വകാര്യ മസാജിങ് സെന്ററില്‍ എത്തിയ 49കാരിയായ അമേരിക്കന്‍ വനിതയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ട്രീറ്റ്‌മെന്റ് മസാജിങ് നടത്തുന്നതിനിടെ ആദര്‍ശ് ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.