തിരുവനന്തപുരം: സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂര്‍ എം പി. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അമര്‍പ്പിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂര്‍ മാറ്റിയത്.
സി പി എം നരഭോജികളാല്‍ കൊല്ലപ്പെട്ട കൂടപ്പിറപ്പുകള്‍ എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. സി പി എം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന കെ പി സി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തിരുന്നത്. പിന്നാലെ തിരുത്തുകയായിരുന്നു. പകരം ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ് എന്നാക്കുകയായിരുന്നു.