മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെ

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെ


മൂന്നാര്‍: മൂന്നാറിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴെ. ചില സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ വിനോദസഞ്ചാരികള്‍ കൂടുതല്‍ ആഹ്ലാദത്തിലായി. 

ഡിസംബര്‍ 25ന് പുലര്‍ച്ചെ ചെണ്ടുവരൈ എസ്റ്റേറ്റിന്റെ ലോവര്‍ ഡിവിഷനില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെണ്ടുവരൈ, തെന്മല, ലക്ഷ്മി എസ്റ്റേറ്റ്, ചിറ്റുവര, നയമക്കാട്, ലക്കാട് എന്നിവിടങ്ങളിലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് ഇനിയും കുറയാന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറിലെ ചൂട് അഞ്ച് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. രാത്രികള്‍ തണുത്തുറഞ്ഞ തണുപ്പാണെങ്കിലും പകലുകള്‍ ചൂടുണ്ട്. 22 ഡിഗ്രിയാണ് പകല്‍ താപനില രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥയും പ്രകൃതിരമണീയതയും ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുകയാണ്.