കൊച്ചി: ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ ആഗ്രഹപ്രകടനം.
കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയില്‍ നിന്നും ഇത്രയും വേഗം പുറത്തുവരാന്‍ കഴിഞ്ഞത് എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും കാരണമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയ കുട്ടി സന്ദര്‍ശകനോടുള്ള സ്‌നേഹവായ്പും എഫ്ബി പോസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നു. കൊച്ചിയിലെ നൈപുണ്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥി നഥാനാണ് ഉമ തോമസിനെ കാണാന്‍ എത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
'A Heartwarming Gesture from a Little Hero!
കഴിഞ്ഞ കുറച്ചു ദിവസമായി എന്റെ 'Hospital Mate' ആണ് നൈപുണ്യ പബ്ലിക്ക് സ്‌കൂളിലെ LKG വിദ്യാര്‍ത്ഥിയായ കുഞ്ഞു നഥാന്‍. പനി കാരണം അഡ്മിറ്റായതാണ്. 3-4 ദിവസമായിട്ട് ഉമ MLAനെ കാണണം എന്ന് ഒരേ വാശി ആശാന്. സന്ദര്‍ശകര്‍ക്ക് വിലക്ക് ആയതിനാല്‍ ആദ്യ ദിവസങ്ങളില്‍ നഥാന്റെ parents വിലക്കി.. ഇന്നലെ നഥാന്‍ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമില്‍ എത്തി അല്‍പ്പ സമയം ചിലവിട്ടു.
പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാല്‍ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങള്‍ എനിയ്ക്ക് സമ്മാനിച്ചു. കൂടാതെ Get Well Soon എന്ന ആശംസയും. 'സ്‌നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ല'..
നഥാന്‍ മോന്‍ നല്‍കിയ ഈ മനോഹരമായ സമ്മാനത്തിന് ഞാന്‍ അതീവ നന്ദിയുള്ളവളാണ്. മോനെപ്പോലുള്ള സ്‌നേഹമുള്ള മനുഷ്യരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയില്‍ നിന്നും ഇത്ര Speedy Recovery യ്ക്ക് എന്നെ ഇടയാക്കിയത്.
നഥാന്‍ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു.
Hopefully ഈ ആഴ്ച്ച ഞാനും..'