ആലപ്പുഴ : കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിലും ബിജെപിയിലും ഈഴവര്‍ക്ക് അവഗണനയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ഈഴവര്‍ വെറും കറിവേപ്പിലയും എന്ന് എഡിറ്റോറിയല്‍ ആണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
'സ്വന്തം സമുദായത്തിന് വേണ്ടി സംഘടനകള്‍ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കള്‍ ആണ് ഈഴവര്‍ക്കുള്ളത്. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെ ഇടാനും അവര്‍ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കളില്‍ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. ഇപ്പോള്‍ കെ.ബാബു എന്ന ഒരു ഈഴവ എംഎല്‍എ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡണ്ട് പോലും തഴയപ്പെടുന്നു.'- വെള്ളാപ്പള്ളി പറഞ്ഞു.
'കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാക്കും. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്. തമ്മില്‍ ഭേദം സിപിഎമ്മെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. പ്രതിപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്ക വിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചു ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടെ വലിയ നിരാശ സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.'- അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രി ആ ശങ്കറിന് ശേഷം വിദ്യാഭ്യാസ മേഖലയില്‍ ഈഴവര്‍ തഴയപ്പെട്ടു. മലബാറില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍, പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഈ അവഗണന മാറുമെന്ന് പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്‍ഡിഎയുടെ വളര്‍ച്ചയും യുഡിഎഫിന്റെ തളര്‍ച്ചയും കാണുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെ അധികാരത്തില്‍ എത്താനാണ് സാധ്യത. ഇടതു സര്‍ക്കാര്‍ മൂന്നാമതും അധികാരം ഏറിയാല്‍ നേതൃസ്ഥാനത്തേക്ക് പിണറായി അല്ലാതെ മറ്റൊരു മുഖം ആ പാര്‍ട്ടിയിലില്ല.'- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലും ബിജെപിയിലും ഈഴവര്‍ക്ക് അവഗണനയാണെന്ന് വെള്ളാപ്പള്ളി നടേശന്‍