ലിസ്ബണ്‍: കോടീശ്വരനായ മനുഷ്യസ്നേഹിയും ആത്മീയ നേതാവുമായ ആഗാ ഖാന്‍ (88) അന്തരിച്ചു. അദ്ദേഹത്തിന്റെ ചാരിറ്റിയായ ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്കാണ് മരണവാര്‍ത്ത അറിയിച്ചത്.
ഇസ്മാഈലി മുസ്ലിംകളുടെ 49-ാമത്തെ പാരമ്പര്യ ഇമാമാണ് പ്രിന്‍സ് കരിം ആഗാ ഖാന്‍. മുഹമ്മദ് നബിയുടെ വംശപരമ്പരയിലെ പിന്മുറക്കാരനാണ് താനെന്നാണ് ആഗാഖാന്‍ വിശ്വസിച്ചിരുന്നത്.
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായതെന്ന് അദ്ദേഹത്തിന്റെ ചാരിറ്റി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് പൗരത്വമുള്ള ഫ്രാന്‍സിലെ ഒരു ചാറ്റോയിലായിരുന്നു താമസം.
തന്റെയും അമ്മ പരേതയായ എലിസബത്ത് രാജ്ഞിയുടെയും സുഹൃത്തായിരുന്ന മനുഷ്യസ്നേഹിയുടെ മരണത്തില്‍ ബ്രിട്ടനിലെ ചാള്‍സ് രാജാവ് ദുഖം പ്രകടിപ്പിച്ചു.
വര്‍ഷങ്ങളായുള്ള ഒരു സ്വകാര്യ സുഹൃത്തിനെ നഷ്ടപ്പെട്ടതില്‍ രാജാവ് വളരെ ദുഃഖിതനാണെന്നും ആഗാഖാന്റെ കുടുംബവുമായി അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വികസ്വര രാജ്യങ്ങളില്‍ അഗാ ഖാന്റെ ചാരിറ്റികള്‍ നൂറുകണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സാംസ്‌കാരിക പദ്ധതികളും നടത്തുന്നുണ്ട്.
ബഹാമാസിലെ ഒരു സ്വകാര്യ ദ്വീപ്, ഒരു സൂപ്പര്‍-യോട്ട്, ഒരു സ്വകാര്യ ജെറ്റ് എന്നിവ സ്വന്തമായുള്ള ആഗാഖാന്റെ ജീവിതം ആഡംബരപൂര്‍ണ്ണമായിരുന്നു.
'ഹിസ് ഹൈനസിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ഇസ്മായിലി സമൂഹത്തിനും അനുശോചനം' അറിയിക്കുന്നതായി ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് പറഞ്ഞു.
മുസ്ലീം വിഭാഗമായ ഇസ്മയിലികള്‍ക്ക് പാകിസ്ഥാനിലെ 500,000 പേര്‍ ഉള്‍പ്പെടെ ലോകമെമ്പാടും 15 ദശലക്ഷത്തോളം ജനസംഖ്യയുണ്ട്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളിലും വലിയതോതില്‍ ഇസ്മയിലി വിശ്വാസികളുണ്ട്.
കോടീശ്വരനും ആത്മീയ നേതാവുമായ ആഗാഖാന്‍ അന്തരിച്ചു