പാലക്കാട്: കാട്ടാനയെ കണ്ടിട്ടും ബൈക്ക് നിര്‍ത്താതെ മുന്നോട്ടുപോയ വിദേശ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് വാല്‍പാറ-പൊള്ളാച്ചി റോഡിലാണ് ദാരുണമായ സംഭവം.
ജര്‍മന്‍ പൗരനായ മൈക്കിളാണ് മരിച്ചത്.
റോഡില്‍ ആന നില്‍ക്കുന്നത് കണ്ടിട്ടും ബൈക്കുമായി ആനയുടെ അരികിലൂടെ നീങ്ങാന്‍ ശ്രമിച്ച മൈക്കിളിനെ ആന ഇടിച്ചിടുകയായിരുന്നു. വീണതിന് ശേഷം ഓടിപ്പോയ മൈക്കിള്‍ ബൈക്കിനരികിലേക്ക് വീണ്ടും വന്നപ്പോഴാണ് ആന കൊമ്പില്‍ കോര്‍ത്തത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്.
പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാട്ടാനയെ കണ്ടിട്ടും ബൈക്ക് നിര്‍ത്തിയില്ല; വാല്‍പ്പാറയില്‍ വിദേശ പൗരന് ദാരുണാന്ത്യം