സ്വീഡന്‍ വെടിവെയ്പ്പ്: പ്രതി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

സ്വീഡന്‍ വെടിവെയ്പ്പ്: പ്രതി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു


സ്റ്റോക്ക്‌ഹോം: വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ പ്രതി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ സ്വീഡനിലെ ഒറെബ്രോയിലെ ഒരു സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ പത്ത് പേര്‍ മരിച്ചതായി ഒറെബ്രോയിലെ പൊലീസാണ് അറിയിച്ചത്. 

സംഭവത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് നേരിയ പരിക്കാണെങ്കിലും മറ്റ് നാല് പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. 

കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ആക്രമണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആരും കുട്ടികളില്ലെന്ന് പൊലീസ് പറഞ്ഞു.

ഒറെബ്രോയിലെ വാസ്തഗ ജില്ലയിലെ റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളിലാണ് വെടിവെയ്പുണ്ടായത്.