ഇറ്റലിയില്‍ 'സംരക്ഷിത' പക്ഷിയെ വേട്ടയാടിയ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെതിരെ കേസ്

ഇറ്റലിയില്‍ 'സംരക്ഷിത' പക്ഷിയെ വേട്ടയാടിയ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെതിരെ കേസ്


റോം: വെനീഷ്യന്‍ ലഗൂണില്‍ സംരക്ഷിത പക്ഷി ഇനത്തെ ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ അനധികൃതമായി വേട്ടയാടിയതായി ഒരു ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്‍ പക്ഷി നിര്‍ദ്ദേശവും ഇറ്റാലിയന്‍ വന്യജീവി സംരക്ഷണ നിയമവും സംരക്ഷിക്കുന്ന അപൂര്‍വ പക്ഷിയായ റഡ്ഡി ഷെല്‍ഡക്കിനെ വെടിവച്ച വീഡിയോയില്‍ ട്രംപ് ജൂനിയറിനെ കണ്ടതായി പ്രാദേശിക കൗണ്‍സിലറും പരിസ്ഥിതി പ്രവര്‍ത്തകയുമായ ആന്‍ഡ്രിയ സനോണി അവകാശപ്പെടുന്നു.

ട്രംപ് ജൂനിയറുമായി ബന്ധപ്പെട്ട മാധ്യമ സ്ഥാപനമായ ഫീല്‍ഡ് എത്തോസ് പ്രസിദ്ധീകരിച്ച വീഡിയോയില്‍ നിന്നാണ് ഈ ആരോപണം. ഫൂട്ടേജില്‍ ട്രംപ് ജൂനിയര്‍ താറാവുകളെ വേട്ടയാടുന്നതും പിന്നീട് മറ്റ്  ജലപക്ഷികള്‍ക്കിടയില്‍ ഒരു ഓറഞ്ച്-തവിട്ട് പക്ഷിയെ ഉയര്‍ത്തിപ്പിടിക്കുന്നതും കാണാമെന്നും അദ്ദേഹം പറയുന്നു. 

വീഡിയോയില്‍ ട്രംപ് ജൂനിയര്‍ ഒരു റഡ്ഡി ഷെല്‍ഡക്കിനൊപ്പം (ടഡോര്‍ണ ഫെറുഗിനിയ) കാണപ്പെടുന്നുവെന്നും യൂറോപ്പിലുടനീളം വളരെ അപൂര്‍വവും യൂറോപ്യന്‍ യൂണിയന്‍ പക്ഷി നിര്‍ദ്ദേശവും ഇറ്റാലിയന്‍ വന്യജീവി സംരക്ഷണ നിയമവും സംരക്ഷിക്കുന്ന ഒരു താറാവാണതെന്നും സോഷ്യല്‍ മീഡിയയില്‍ സനോണി എഴുതി.

ഇറ്റാലിയന്‍ നിയന്ത്രണങ്ങള്‍ പ്രകാരം ഒരു സംരക്ഷിത ഇനത്തെ വേട്ടയാടുന്നത് കുറ്റകൃത്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ട്രംപ് ജൂനിയര്‍ വേട്ടയാടിയതായി ആരോപിക്കപ്പെടുന്ന റൂഡി ഷെല്‍ഡക്ക് തെക്കേ ഏഷ്യയില്‍ നിന്ന് യൂറോപ്പിന്റെ ചില ഭാഗങ്ങളിലേക്ക് പ്രജനനത്തിനായാണ് കുടിയേറുന്നത്.