വാഷിംഗ്ടണ്‍ : ഗാസയിലെ മുഴുവന്‍ പാലസ്തീനികളും ഗാസ വിട്ടുപോകണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. രണ്ട് ദശലക്ഷത്തോളം വരുന്ന ഗാസക്കാര്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി താമസം മാറണമെന്നാണ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
ഗാസ യുദ്ധത്തിലെ വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ വൈറ്റ് ഹൗസില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വീകരണം നല്‍കുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ അഭിപ്രായപ്രകടനം നടത്തിത്. പാലസ്തീനികളെ ജോര്‍ദാനും ഈജിപ്തും ഏറ്റെടുക്കണമെന്ന് ഓവല്‍ ഓഫീസില്‍ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുന്നതിനിടെ, ട്രംപ് പറഞ്ഞു.
ഗാസവിട്ടുപോകുന്നതല്ലാതെ 'അവര്‍ക്ക് ഇപ്പോള്‍ മറ്റൊരു ബദലില്ല', ട്രംപ് ഗാസക്കാരെക്കുറിച്ച് പറഞ്ഞു. അവര്‍ അവിടെയുണ്ടെങ്കലും അവര്‍ക്ക് എന്താണ് ഉള്ളത്? ഗാസ ഇപ്പോള്‍ ഒരു വലിയ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''അവര്‍ക്ക് എങ്ങനെ അവിടെ താമസിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. അത് ഒരു പൊളിക്കല്‍ സൈറ്റാണ്. ഇതൊരു ശുദ്ധമായ പൊളിക്കല്‍ സൈറ്റാണ്. -ട്രംപ് പറഞ്ഞു.
ഗാസ പുനര്‍നിര്‍മ്മിക്കുന്നതിനുപകരം പാലസ്തീനികള്‍ക്കായി സ്ഥിരമായ ഒരു പുതിയ മാതൃഭൂമി കണ്ടെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സന്ദേശം നല്‍കാനാണ് ട്രംപിന്റെ ശ്രമമെന്നാണ് സൂചന. ''നമുക്ക് ശരിയായ ഭൂമിയോ നിരവധി ഭൂമിയോ കണ്ടെത്താനും പ്രദേശത്ത് ധാരാളം പണംചെലവിട്ട് ചില നല്ല സ്ഥലങ്ങള്‍ നിര്‍മ്മിക്കാനും കഴിയുമെങ്കില്‍, അതാണ് നല്ലത്.'' അദ്ദേഹം പറഞ്ഞു. ഗാസയിലേക്ക് മടങ്ങുന്നതിനേക്കാള്‍ വളരെ മികച്ചത് അതാണെന്ന് താന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞു.
വിഷയം മാനുഷികമായ അനിവാര്യതയായി കണ്ട് പ്രസിഡന്റ് അവതരിപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെങ്കിലും, പലസ്തീനികളെ ഗാസയില്‍ നിന്ന് പുറത്താക്കുക എന്ന ആശയം തലമുറകളായി മാതൃരാജ്യ പദവിയെയും നിര്‍ബന്ധിത കുടിയേറ്റത്തെയും ചൊല്ലിയുള്ള യുദ്ധം സഹിച്ച ഒരു പ്രദേശത്തെ സംബന്ധിച്ച് സ്‌ഫോടനാത്മകമാണ്. അസ്ഥിരതയുടെ ഭാരവും ഭയവും കണക്കിലെടുത്ത് ഈജിപ്‌തോ ജോര്‍ദാനോ പാലസ്തീനികളെ വന്‍തോതില്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ വര്‍ഷങ്ങളായി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന എന്‍ക്ലേവ് നശിപ്പിക്കപ്പെട്ട നിലയില്‍ പോലും ഗാസക്കാര്‍ ഉപേക്ഷിക്കുമോയെന്ന് വ്യക്തവുമല്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാസയെ നിയന്ത്രിക്കുകയും ഇപ്പോള്‍ അവിടെ നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹമാസ്, ട്രംപിന്റെ ആശയവും പെട്ടെന്ന് തള്ളി. വിട്ടുപോകുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന പ്രസിഡന്റിന്റെ പ്രസ്താവന ''മേഖലയില്‍ അരാജകത്വവും സംഘര്‍ഷവും സൃഷ്ടിക്കുന്നതിനുള്ള പാചകമാണ്'' എന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമി അബു സുഹ്രി പറഞ്ഞു.
''ഈ പദ്ധതികള്‍ നടപ്പാക്കാന്‍ ഗാസയിലെ ഞങ്ങളുടെ ആളുകള്‍ അനുവദിക്കില്ല,'' ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. 'അവിടെ വേണ്ടത് അധിനിവേശത്തിന്റെ അവസാനവും നമ്മുടെ ജനങ്ങള്‍ക്കെതിരായ ആക്രമണവുമാണ്, അവരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കരുത്.'
രണ്ടാഴ്ച മുമ്പ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ട്രംപ് ഇതാദ്യമായാണ് മറ്റൊരു ലോക നേതാവായ നെതന്യാഹുവുമായി നടത്തുന്നത്. ഹമാസുമായുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍, ആണവായുധം നിര്‍മ്മിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍, പുതിയ ആയുധ കയറ്റുമതി, സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിനായുള്ള പ്രതീക്ഷകള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രംപും നെതന്യാഹുവും തമ്മിലുള്ള ആഴമുള്ള ബന്ധത്തിന്റെ തെളിവാണ് നെതന്യാഹുവിന്റെ വാഷിംഗ്ടണിലേക്കുള്ള ബഹുദിന സന്ദര്‍ശനവും കൂടിക്കാഴ്ചയും. ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യുദ്ധം ഇസ്രായേല്‍ നേതാവും പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍ ജൂനിയറും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
പ്രസിഡന്റിന്റെ ആദ്യ ടേമില്‍ ട്രംപും നെതന്യാഹുവും അടുത്ത ചങ്ങാത്തം സ്ഥാപിച്ചിരുന്നു. എന്നാല്‍ 2020 ലെ തിരഞ്ഞെടുപ്പിലെ ബൈഡന്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് നെതന്യാഹു രംഗത്തുവന്നതോടെ ഇരുവരുടെയും സൗഹൃദത്തിന് പോറലേറ്റു. പിന്നീട് ട്രംപും നെതന്യാഹുവും തങ്ങളുടെ ഭിന്നത പരിഹരിക്കാന്‍ ശ്രമിക്കുകയും, കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് കഴിഞ്ഞ വാരാന്ത്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.
'ഇസ്രായേലുമായും മറ്റ് പല രാജ്യങ്ങളുമായും മിഡില്‍ ഈസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതിനായി നെതന്യാഹു ചൊവ്വാഴ്ച വരുമെന്നും ട്രംപ് പറഞ്ഞു. 'ഇരുവരുമൊരുമിച്ച് ചില വലിയ മീറ്റിംഗുകളില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇറാന്റെ ആണവ അഭിലാഷങ്ങളെ എങ്ങനെ നേരിടാം, ഗാസയിലെ യുദ്ധം എത്ര വേഗത്തില്‍ അവസാനിപ്പിക്കാം എന്നതുള്‍പ്പെടെയുള്ള നിരവധി സുപ്രധാന വിഷയങ്ങളില്‍ ട്രംപുമായി നെതന്യാഹുവിന് വിയോജിപ്പുണ്ട്.
ഹമാസ് ബന്ദികളാക്കിയവരെല്ലാം മടങ്ങിയെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തുടര്‍ന്ന് ഇസ്രയേലുമായുള്ള സൗദി അറേബ്യയുടെ ബന്ധം ഔപചാരികമാക്കുന്ന നടപടികളിലേക്ക് നീങ്ങണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. അതെല്ലാം പാലസ്തീന്‍ എന്‍ക്ലേവിലെ യുദ്ധത്തിന്റെ അവസാനത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലാണ് യുദ്ധം അവസാനിക്കുന്നതെങ്കില്‍, നെതന്യാഹുവിന്റെ വലതുപക്ഷ സര്‍ക്കാര്‍ അപകടത്തിലാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഈ പ്രദേശത്തിന് മറ്റ് പദ്ധതികളൊന്നുമില്ലാതെ, സ്ഥിരമായ വെടിനിര്‍ത്തലിന് ആവശ്യപ്പെടുന്ന കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത് വൈകിപ്പിക്കാനായിരിക്കും നെതന്യാഹു ശ്രമിക്കുകയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.