തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി കാലിക്കറ്റ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി.
കാലിക്കറ്റിന് വേണ്ടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 64ം അഖില്‍ സ്‌കറിയ 55 ഉം റണ്‍സ് എടുത്തു.
ട്രിവാന്‍ഡ്രത്തിന് വേണ്ടി വിനില്‍ ടി എസ് 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
ട്രിവാന്‍ഡ്രത്തിന് വേണ്ടി റിയ ബഷീര്‍ 69ഉം ഗോവിന്ദ് പൈ 68 ഉം റണ്‍സും നേടി.
കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ 4 വിക്കറ്റ് നേടി.
രണ്ടാം സെമിയില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിലെ വിജയികളെ കാലിക്കറ്റ് ഫൈനലില്‍ നേരിടും. നാളെയാണ് ഫൈനല്‍.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.