ബംഗളൂരുവിനെതിരെ വീണ്ടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

ബംഗളൂരുവിനെതിരെ വീണ്ടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്


ബംഗളൂരു: ബംഗളൂരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. 89-ാം മിനിറ്റുവരെ സമനില പാലിച്ച മത്സരത്തില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം സമ്മതിച്ചത്. 


മത്സരത്തില്‍ മേല്‍ക്കൈ ലഭിച്ചിട്ടും ഗോളടിക്കാന്‍ മറന്ന ബ്ലാസ്റ്റേഴ്സിന് ലഭിച്ച കനത്ത പ്രഹരമായി ഈ പരാജയം.


പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതും 18 കളികളില്‍നിന്ന് 29 പോയിന്റുമായി ബംഗളൂരു ആറാമതുമാണ്. 17 മത്സരങ്ങളില്‍നിന്ന് 35 പോയിന്റുള്ള ഒഡീഷയാണ് ഒന്നാമത്. മുംബൈ സിറ്റിക്കും അത്രതന്നെ പോയിന്റുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനേറ്റ നാണക്കേട് മാറണമെങ്കില്‍ ജയം അനിവാര്യമായിരുന്നു.