ഇന്ത്യയുടെ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് ഈ വര്‍ഷം അവസാനത്തോടെ: മോഡി

ഇന്ത്യയുടെ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് ഈ വര്‍ഷം അവസാനത്തോടെ: മോഡി


ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി കണ്ടക്ടര്‍ ചിപ്പ് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ലഭ്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മെയ്ഡ്-ഇന്‍-ഇന്ത്യ 6ഏ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സെമികണ്ടക്ടര്‍ നിര്‍മാണത്തില്‍ പ്രവേശിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ടെന്ന് മോഡി അവകാശപ്പെട്ടു. വോട്ട് ബാങ്കിന്റെ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി മുന്‍ സര്‍ക്കാരുകള്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചാ യാത്ര വളരെ നേരത്തെ തന്നെ ആരംഭിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.