സാൻ ഫ്രാൻസിസ്കോ: ട്രംപ് ഭരണകൂടം സംസ്ഥാനത്തെ 300 നാഷണൽ ഗാർഡ് സൈനികരെ ഓറിഗൺ സംസ്ഥാനത്തിലെ പോർട്‌ലാൻഡിലേക്ക് അയക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗേവിൻ ന്യൂസം ആരോപിച്ചു. അധികാര ദുരുപയോഗമാണ് ഈ നീക്കമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇമിഗ്രേഷൻ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കുള്ള മറുപടിയായി ഓറിഗണിലെ നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത് തടഞ്ഞ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.
ഇലിനോയിയിൽ ഗവർണർ ജെ ബി പ്രിറ്റ്സ്ക്കർ ഷിക്കാഗോയിലെ ഫെഡറൽ ഏജന്റുമാരുടെ പ്രവർത്തനങ്ങളെ വിമർശിച്ചു. ഭരണകൂടം കൂടുതൽ സൈന്യത്തെ അയയ്ക്കാൻ യുദ്ധഭൂമിപോലുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് പ്രിറ്റ്സ്ക്കറിന്റെ ആരോപണം.