വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിന്റെ ക്രോം, സെര്‍ച്ച് എഞ്ചിന്‍ എന്നതിന്റെ പര്യായം പോലെയായി മാറിയിട്ടുണ്ട്. യുഎസില്‍ ആകെ സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്നവരില്‍ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിലെ മത്സരാന്തരീക്ഷത്തില്‍ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റിസ് കടുത്ത നടപടിയെടുത്തിരിക്കുകയാണ്. ക്രോമിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഒടുവിലത്തേത്.
ഗൂഗിളിനെതിരെയുള്ള സുപ്രധാന വിശ്വാസ വിരുദ്ധ കേസില്‍, കമ്പനിയുടെ ജനപ്രിയ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിനോട് നിര്‍ദ്ദേശിക്കണമെന്ന് സര്‍ക്കാര്‍ ജഡ്ജിയോട് ശുപാര്‍ശചെയ്തിരിക്കുകയാണ്.
ഡോണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ ശേഷമാണ് ക്രോമിന്റെ കുത്തക സ്വഭാവത്തില്‍ അമേരിക്കയില്‍ കേസെടുത്തത്. പിന്നീട് അധികാരത്തിലെത്തിയ ജോ ബൈഡനും വന്‍കിട ടെക് കമ്പനികളുടെ കുത്തക പ്രവണതയോട് അനുകൂല സമീപനമായിരുന്നില്ല. നേരത്തെ ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിനില്‍ മുന്നിലായിരുന്ന ക്രോം, സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ സ്വാധീനം ഉറപ്പിച്ചിരുന്നു.
ഗൂഗിളിനെതിരെ കേസെടുക്കുമെന്നാണ്, ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ട്രംപ് പറഞ്ഞത്. എന്നാല്‍ കമ്പനിയെ തകര്‍ക്കുന്ന നടപടി ഗുണം ചെയ്യില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. അതേസമയം ആല്‍ഫബെറ്റ് കമ്പനി നിയമപോരാട്ടം അവസാനിപ്പിക്കില്ല. ക്രോമിന്റെ കാര്യത്തില്‍ യു.എസ് ജില്ലാ കോടതി ജഡ്ജി അമിത് മേത്ത വിധി പറഞ്ഞാല്‍ കമ്പനി അപ്പീല്‍ നല്‍കും. ഏപ്രിലിലാണ് വിപണിയില്‍ മത്സരാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നിര്‍ദ്ദേശമടങ്ങിയ വിധി യുഎസ് കോടതി പ്രസ്താവിക്കുക എന്നാണ് വിവരം
ഗൂഗിളിനെതിരെ കടുത്ത നടപടിയുമായി യുഎസ് നീതിന്യായ വകുപ്പ്