ന്യൂ യോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലന്‍സ് പുരസ്കാര ചടങ്ങ് ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ വെച്ച് നടക്കുമ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തു തങ്ങളുടേതായ വലിയ സംഭാവനകള്‍ നല്കിയവരെയും ഇപ്പോഴും ഈ രംഗത്ത് തുടരുന്ന മാധ്യമ പ്രതിഭകളെയും മാധ്യമ സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും 'പയനിയര്‍' പുരസ്കാരം നല്കി ആദരിക്കും. ഇത്തരത്തിലുള്ള ഒരു ആദരം ആദ്യമായാണ് നല്‍കുന്നത്.
2025 ജനുവരി 10-നു നടക്കുന്ന ചടങ്ങ് എന്ത് കൊണ്ടും അവിസ്മരണീയമായി മാറും എന്ന് പ്രസിഡന്റ് സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍), സെക്രട്ടറി ഷിജോ പൗലോസ് , ട്രഷറര്‍ വിശാഖ് ചെറിയാന്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സുനില്‍ തൈമറ്റം, 2026-27 നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് എന്നിവര്‍ അറിയിച്ചു.
മന്ത്രിമാരായ കെ. രാജന്, കെ.ബി. ഗണേഷ് കുമാര്‍, പി. രാജീവ്, റോഷി അഗസ്റ്റിന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്നിവരടക്കം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക. അമേരിക്കയില്‍ നിന്നുളളവര്‍ അടക്കമുള്ള നിരവധി പേര് ഈ പുരസ്കാരവേദിയില്‍ ഉണ്ടാകും എന്ന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുള കുന്നം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു,
ജനുവരി ആദ്യം കൊച്ചിയില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കുമെന് പ്രസിഡന്റ് സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) പറഞ്ഞു. കേരളത്തില്‍ ഇതിന്റെ കാര്യങ്ങള്‍ സമന്വയിപ്പിക്കുന്നത് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് നായരാണ്.
എന്‍ പി രാജേന്ദ്രന്, ഡി. വിജയമോഹന്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്, വി.ബി. പരമേശ്വരന്, ആര്, രാജഗോപാല്‍ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമരത്ന പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ ട്രൈസ്റ്റാര്‍ 1 917 662 1122, ഷിജോ പൗലോസ് 1 201 238 9654 പ്രതാപ് നായര്‍ 91 984 721 0447 indiapressclubofna@gmail.com
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമര്‍പ്പണം ജനുവരി 10 ന് കൊച്ചിയില്‍