വാഷിംഗ്ടണ്‍: ഒരാഴ്ച മുമ്പ് വലിയ പ്രതീക്ഷയോടെ മുന്നേറിയ ട്രംപിന്റെ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിക്ക് യു എസ് ഭരണം അത്ര എളുപ്പമാവില്ലെന്ന സൂചനയാണ് ക്രിസ്മസിന് മുമ്പുള്ള ദിവസങ്ങളില്‍ ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രസിഡന്റ് പദവി, പ്രതിനിധി സഭ, സെനറ്റ് എന്നിവയില്‍ ഭരണം ലഭിച്ചെങ്കിലും നയങ്ങളും തീരുമാനങ്ങളും അവതരിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ നേട്ടത്തിനാണെന്ന് ഡെമോക്രാറ്റുകളെ ബോധ്യപ്പെടുത്താനായില്ലെങ്കില്‍ എല്ലാ കാര്യങ്ങളും സുഗമമായി മുമ്പോട്ടു പോകണമെന്നില്ല.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാര്‍-എ-ലാഗോയില്‍ നിന്ന് സന്ദര്‍ശകരെ സ്വീകരിക്കുകയും പ്രസ്താവനകള്‍ പുറത്തിറക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാകുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ക്രിസ്മസ് അവധിക്ക് പിരിയുന്നതിന് മുമ്പ് സര്‍ക്കാര്‍ ഫണ്ടിംഗ് പാസ്സാക്കാനുണ്ടായിരുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ ഉടക്കിട്ടതോടെയാണ് അനിശ്ചിതത്വത്തിലായത്. രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത എലോണ്‍ മസ്‌കിനെ പോലെയുള്ളവരെയാണ് ഇത്തരം സംഗതികളുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതെന്നതിനാല്‍ പല തീരുമാനങ്ങളും അബദ്ധത്തില്‍ കൊണ്ടുചാടിക്കുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്.
സഭയില്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഡെമോക്രാറ്റുകളുമായി ആഴ്ചകളോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായക ധാരണയില്‍ എത്തിയത്. അവസാനത്തെ സര്‍ക്കാര്‍ ഫണ്ടിംഗ് ബില്‍ പാസ്സാക്കി സഭ അവധിയിലേക്ക് പോകുകയെന്നതായിരുന്നു അവശേഷിച്ച ചുമതലയെങ്കിലും വെള്ളിയാഴ്ച വരെ ചര്‍ച്ചകള്‍ തുടരുകയും തീരുമാനമാകാതെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തുകയും ചെയ്തിരുന്നു.
മസ്‌കിന്റെ നിലപാടുകള്‍ ജോലി ചെയ്യുന്ന വിഭാഗങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അടച്ചുപൂട്ടല്‍ സംഭവിച്ചാല്‍ അനേകം സര്‍ക്കാരിന്റെ പദ്ധതികള്‍ തകരുമെന്നും മുന്നറിയിപ്പ് നല്‍കി.
അതോടെയാണ് ശനിയാഴ്ച രാത്രി സെനറ്റും സഭയും സംയുക്തമായി ബില്‍ പാസ്സാക്കി അടച്ചുപൂട്ടയില്ലാതെ 100 ബില്യന്‍ ഡോളറിലധികം അടിയന്തര ഫണ്ടുകള്‍ അനുവദിച്ചത്.
എ്‌നാല്‍ ഈ അനുഭവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗൗരവതരമായ യാഥാര്‍ഥ്യബോധം പകര്‍ന്നു നല്‍കിയെന്ന് മാത്രമല്ല ഭരണം എളുപ്പമല്ലെന്നും അതിന് കാഴ്ചപ്പാടുകളും ചര്‍ച്ചകളും മാത്രമല്ല, പ്രാവര്‍ത്തികമായ ഏകോപനവും ആവശ്യമാണെന്ന് തിരിച്ചറിയിക്കുകയും ചെയ്തത്.
പുതിയ വര്‍ഷത്തില്‍ പ്രസിഡന്റ് ട്രംപ് തന്റെ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തുന്ന അതേസമയത്ത്തന്നെയാണ് പാര്‍ട്ടി ആന്തരിക കലഹങ്ങളും സാങ്കേതിക പ്രയാസങ്ങളും നേരിടേണ്ടി വരുന്നത്.
മാത്രമല്ല ട്രംപിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ മസ്‌കിനെ പോലുള്ള വ്യവസായികളുടെ ഇടപെടലുകള്‍, ഭാവിയില്‍ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ക്കു കാരണമായേക്കുമെന്ന വിവരം കൂടിയാണ് പങ്കുവെക്കുന്നത്.
ക്രിസ്മസിന് തൊട്ടുമുമ്പ് ധനസഹായ ബില്‍ പാസ്സാക്കുക മാത്രമായിരുന്നു കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്.
വിട്ടുവീഴ്ചകളിലൂടെയും അതിലോലമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും പ്രവര്‍ത്തനം നടത്തി പരിചയമില്ലാത്ത മസ്‌ക് ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും ഹൗസ് ഫ്‌ളോറിലും മറ്റിടങ്ങളിലും ശക്തമായ പ്രതിരോധവും പ്രകോപനവുമാണ് മസ്‌കിന്റെ നിലപാടുകള്‍ക്കെതിരെ സൃഷ്ടിച്ചത്.
തങ്ങള്‍ക്ക് വലിയ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചുവെന്ന് റിപ്പബ്ലിക്കന്‍മാര്‍ വീമ്പിളക്കിയ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കെതിരെ തന്നെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു അടച്ചുപൂട്ടലിനുള്ള നീക്കം. ഡെമോക്രാറ്റുകള്‍ക്കെതിരെ നിരന്തരം മസ്‌ക് വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ മസ്‌കിന്റെ ആവശ്യങ്ങള്‍ പീഡിയാട്രിക് കാന്‍സര്‍ ഗവേഷണം പോലുള്ള പദ്ധതികള്‍ക്കുള്ള ധനസഹായം ഇല്ലാതാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ വിശദമാക്കിയത്.
എന്നാല്‍ ശനിയാഴ്ച 11-ാം മണിക്കൂറിലാണ് ഹൗസും സെനറ്റും അടച്ചുപൂട്ടല്‍ ഒഴിവാക്കാനും 100 ബില്യണിലധികം ഡോളര്‍ ദുരന്തങ്ങള്‍ക്കും കാര്‍ഷിക സഹായങ്ങള്‍ക്കും നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കി. ശനിയാഴ്ച രാവിലെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമത്തില്‍ ഒപ്പുവെച്ചത്.
അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന അനുഭവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഞെട്ടലും യാഥാര്‍ഥ്യ പരിശോധനയുമായിരുന്നു.
റിപ്പബ്ലിക്കന്‍മാരുടെ അവരുടെ നിയമനിര്‍മാണ അധികാരം എലോണ്‍ മസ്‌കിന്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നിടത്തോളം സാഹചര്യം പൂര്‍ണമായും പ്രവചനാതീതമായി തുടരുമെന്നാണ് മാന്‍ഹട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബ്രയാന്‍ റീഡല്‍ പറഞ്ഞത്. ട്രംപിന്റെ പിന്തുണയുള്ള പ്ലാന്‍ ബിയാണ് സഭ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ ട്രംപിനും എലോണിനും എന്തും പറയാന്‍ കാഴിയുമെങ്കിലും ചെറിയ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തില്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരിലുള്ള പുതിയ വിഭാഗത്തിലാണ് മസ്‌ക് സ്ഥാനം നേടിയത്.
ട്രംപിന്റെ ആദ്യ ടേമിലും ഇതുപോലുള്ള സംഗതികള്‍ സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ കോണ്‍ഗ്രസുമായുള്ള ഇടപഴകല്‍ പൊരുത്തക്കേടുകളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ട്രംപ് ഭരണത്തിലാണ് യു എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചു പൂട്ടല്‍ നടന്നത്. 35 ദിവസമാണ് അടച്ചുപൂട്ടല്‍ തുടര്‍ന്നത്.
മസ്‌കിന്റെ പങ്കാളിത്തം അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ട്രംപിന്റെ ശക്തമായ അധികാരത്തില്‍ നിഴല്‍ വീഴ്ത്തപ്പെടുകയാണെന്ന പ്രതീതി ഉണ്ടായതോടെ ഡെമോക്രാറ്റുകള്‍ 'പ്രസിഡന്റ് മസ്‌കിന്റെ' പങ്കാളിത്തം എടുത്തുകാണിക്കുകയും ചെയ്തു.
ട്രംപിനും പാര്‍ട്ടിക്കും അടുത്ത വര്‍ഷം നിരവധി കാര്യങ്ങളാണ് ചെയ്യാനുള്ളത്. തന്റെ പാര്‍ട്ടിയെ ഏകീകരിച്ച് വാഷിംഗ്ടണിലേക്ക് പോകാനാകുമെന്നാണ് ട്രംപും പ്രതീക്ഷിക്കുന്നത്.