മില്‍ഫോര്‍ഡ് മോട്ടലിലെ ബാത്ത് ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ച സംഭവം ; ഒരാള്‍ പിടിയില്‍

മില്‍ഫോര്‍ഡ് മോട്ടലിലെ ബാത്ത് ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ച സംഭവം ; ഒരാള്‍ പിടിയില്‍


മില്‍ഫോര്‍ഡ്( കണക്ടിക്കട്ട്). (ഡബ്ല്യുടിഎന്‍എച്ച്) - മില്‍ഫോര്‍ഡ് മോട്ടലിന്റെ ബാത്ത് ടബ്ബില്‍ വെള്ളത്തിനടിയില്‍ കുഞ്ഞ്  മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഡെയ്ല്‍ ആന്റണി കിര്‍ക്ക്ലാന്‍ഡ് (31) എന്നയാള്‍ അറസ്റ്റിലായി. ഒരു മൊട്ടല്‍ ജോലിക്കാരി മുറി വൃത്തിയാക്കാന്‍ പോയപ്പോളാണ്  പൂര്‍ണ്ണമായും ബാത്ത് ടബ്ബിലെ വെള്ളത്തിനടിയില്‍ മുങ്ങിയ നിലയില്‍  കുഞ്ഞിനെ കണ്ടെത്തിയത്  പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

മില്‍ഫോര്‍ഡിലെ മെയ്ഫ്‌ലവര്‍ മോട്ടലില്‍  പരിശോധനക്കെത്തിയ പൊലീസ് ഒരു മുറിയിലെ ബാത്ത് ടബ്ബിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടിയുടെ വസ്ത്രങ്ങള്‍, ബാഗുകള്‍, കാര്‍ സീറ്റ് എന്നിവയും മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു

 കുട്ടികളെ അപായപ്പെടുത്തുന്നതിനും വ്യക്തികളോട് ക്രൂരത കാട്ടുന്നതിനും ചുമത്തുന്ന വകുപ്പുകള്‍ ഉപയോഗിച്ചാണ് ഡെയ്ല്‍ ആന്റണി കിര്‍ക്ക്ലാന്‍ഡിനെ അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പേരും മരണകാരണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചില്‍ഡ്രന്‍ ആന്റ് ഫാമിലിസ് വകുപ്പ് മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കുടുംബവുമായി ഇടപെട്ടിരുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നാണ് കരുതുന്നത്.

ഒരു മില്യണ്‍ ഡോളര്‍ ബോണ്ടില്‍ കിര്‍ക്ക്ലാന്‍ഡ് ജയിലില്‍ തുടരുന്നു. സെപ്തംബര്‍ 26-ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.