ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ഥിത്വം കെന്‍ പാക്സ്റ്റണിന്; ജോണ്‍ കോര്‍ണിന് അട്ടിമറി തോല്‍വി

ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ഥിത്വം കെന്‍ പാക്സ്റ്റണിന്; ജോണ്‍ കോര്‍ണിന് അട്ടിമറി തോല്‍വി


ടെക്‌സസ്: അമേരിക്കന്‍ സെനറ്റിലേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടെക്‌സസ് സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ടെക്‌സസ് അറ്റോര്‍ണി ജനറലായ കെന്‍ പാക്സ്റ്റണ്‍ വിജയം നേടി. നാലു തവണ സെനറ്ററായിരുന്ന ജോണ്‍ കോര്‍ണിനെ പരാജയപ്പെടുത്തിയാണ് പാക്സ്റ്റണ്‍ മുന്നേറ്റം നടത്തിയത്.

ചൊവ്വാഴ്ച നടന്ന റണ്‍ഓഫ് തെരഞ്ഞെടുപ്പിലാണ് പാക്സ്റ്റണ്‍ വിജയിച്ചത്. ഇതോടെ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നാമനിര്‍ദേശം നഷ്ടപ്പെടുന്ന ആദ്യ റിപ്പബ്ലിക്കന്‍ ടെക്‌സസ് സെനറ്ററെന്ന നിലയിലേക്ക് കോര്‍ണിന്‍ മാറി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പാക്സ്റ്റണിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിനോട് പൂര്‍ണ പിന്തുണ കാണിക്കാത്ത റിപ്പബ്ലിക്കന്‍ നേതാക്കളെ മാറ്റിനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പിന്തുണ വിലയിരുത്തപ്പെടുന്നത്.

ട്രംപ് രണ്ടാമതും മത്സരിക്കാന്‍ ശ്രമം  ആരംഭിച്ച സമയത്ത് ട്രംപിന്റെ കാലം കഴിഞ്ഞു എന്ന് കോര്‍ണിന്‍ 2023ല്‍ പരാമര്‍ശിച്ചിരുന്നു.

മാര്‍ച്ച് 3ന് നടന്ന പ്രാഥമിക തെരഞ്ഞെടുപ്പില്‍ കോര്‍ണിന്‍ മുന്‍തൂക്കം നേടിയെങ്കിലും ഭൂരിപക്ഷം വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ റണ്‍ഓഫ് നിര്‍ബന്ധിതമായി.

കോര്‍ണിന്റെ പ്രചാരണത്തിനും പിന്തുണ നല്‍കിയ ഗ്രൂപ്പുകള്‍ക്കും ചേര്‍ന്ന് ഏകദേശം 109 മില്യണ്‍ ഡോളര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥി കോര്‍ണിനാണെന്ന് സെനറ്റ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ വിലയിരുത്തിയിരുന്നു.

നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക്സ്റ്റണ്‍ സംസ്ഥാന പ്രതിനിധിയായ ജെയിംസ് ടാലാരിക്കോയെ നേരിടും.