പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയ യിലെ ഷില്ലിംഗ്ടണില് തോക്ക് വൃത്തിയാക്കുന്നതിനിടെ നായയുടെ ചാട്ടം വെടിവെപ്പില്‍ കലാശിച്ച വിചിത്ര സംഭവം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു. ബെഡിന് മുകളില്‍ വച്ചിരുന്ന ഷോട്ട്ഗണ്‍ പെട്ടെന്ന് പൊട്ടിയതോടെ 53 കാരന് ഗുരുതരമായി പരിക്കേറ്റു.
വൃത്തിയാക്കല്‍ പൂര്‍ത്തിയായതാണോ, സുരക്ഷാ ലോക്ക് പ്രവര്ത്തനരഹിതമായിരുന്നോ എന്നതില്‍ വ്യക്തതയില്ലെന്ന് ഷില്ലിംഗ്ടണ് പൊലീസ് കോര്‍പറല്‍ മൈക്കിള്‍ സ്കൂണ്‍ അറിയിച്ചു. നായ കിടക്കയിലേക്ക് ചാടിയപ്പോള്‍ ട്രിഗറില്് കാലു തട്ടിയതാകാമെന്ന് ഇയാള്‍ സംശയിക്കുന്നു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകന് 911ല്‍ വിളിച്ച് സഹായം തേടി. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തോക്കുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. 'ഓരോ ആയുധവും ലോഡഡ് ആയതുപോലെ കാണുണമെന്നും, സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സ്കൂണ്‍ പറഞ്ഞു.
പൊലീസ് അന്വേഷണം തുടരുകയാണെങ്കിലും സംഭവം പൂര്‍ണമായും അപകടമെന്നതില് അധികൃതര്‍ക്ക് വലിയ സംശയമില്ല.
പെന്‍സില്‍വേനിയയില്‍ വിചിത്ര സംഭവം: 'നായ വെടിവച്ചു'പരിക്കേല്‍പ്പിച്ചെന്ന് 53 കാരന്
