വാഷിംഗ്ടണ്‍: അമേരിക്കയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വാണിജ്യമേഖലയിലെ സുരക്ഷയെ കരുതിയാണ് പ്രഫഷണല്‍ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന ഉത്തരവ് ഇറക്കിയതെന്ന് ട്രംപ് പറഞ്ഞു.
രാജ്യത്തെ ട്രാഫിക് നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണമെങ്കില്‍ ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാല്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ട്രംപ് പറയുന്നു.
ഫെഡറല്‍ നിയമങ്ങള്‍ ഇത് നേരത്തേതന്നെ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഇതിനെതിരേ സിഖ് സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ ഉത്തരവ് വിവേചനപരമാണ് എന്നാണ് സംഘടന വാദിക്കുന്നത്. യു എസിലെ ചരക്കുനീക്ക മേഖലയില്‍ 90 ശതമാനവും സിഖ് വംശജരായ ഡ്രൈവര്‍മാരാണ്. അതുകൊണ്ട് തന്നെ ഈ ഉത്തരവിലൂടെ ജോലി നഷ്ടമാകാന്‍ സാധ്യത കൂടുതലാകുമെന്ന ആശങ്കയാണ് ഇവര്‍ക്കിടയില്‍.