അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം

അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം


സാന്തിയാഗോ: അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ചിലി അധികൃതര്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് തീരദേശ മേഖലയായ മഗല്ലനീസില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.