ഇന്ത്യ- യു കെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുന:രാരംഭിച്ചു

ഇന്ത്യ- യു കെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുന:രാരംഭിച്ചു


ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്സും കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസത്തെ സന്ദര്‍ശനം അന്തിമ കരാറില്ലാതെ അവസാനിച്ചതിന് ശേഷം ഗോയല്‍ ചര്‍ച്ചകള്‍ക്കായി ലണ്ടനിലേക്ക് മടങ്ങിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര നയം രൂപീകരിക്കാന്‍ ശ്രമിച്ചതിനാല്‍ 2022 ജനുവരിയിലാണ് സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ മാറ്റങ്ങളാണ് ചര്‍ച്ചകള്‍ വൈകിയതിന് പ്രധാന കാരണം. ചര്‍ച്ചകള്‍ ആരംഭിച്ചതിനുശേഷം നാല് വ്യത്യസ്ത പ്രധാനമന്ത്രിമാരാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ലേബര്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു കരാര്‍ ഒപ്പിടുമെന്ന് തോന്നിച്ചിരുന്നു. 

പുതിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് ബ്രിട്ടീഷ്, ഇന്ത്യന്‍ സര്‍ക്കാരുകള്‍ പറഞ്ഞു.

വിസ്‌കി, ഓട്ടോകള്‍ എന്നിവയുടെ താരിഫ് കുറയ്ക്കല്‍ പോലുള്ള മേഖലകള്‍ അന്തിമമാക്കിയതായും ഏതാനും പ്രശ്‌നങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര വ്യാപാര കരാറിനൊപ്പം നിക്ഷേപം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക കരാറുകള്‍ അവസാനിപ്പിക്കാനും ബ്രിട്ടനും ഇന്ത്യയും ആഗ്രഹിക്കുന്നു.