യു എസിന്റെ 47-ാം പ്രസിഡന്റായി ട്രംപ്

യു എസിന്റെ 47-ാം പ്രസിഡന്റായി ട്രംപ്


വാഷിംഗ്ടണ്‍: 'അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനം വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നും എന്റെ കഴിവിന്റെ പരമാവധി, അമേരിക്കന്‍ ഭരണഘടന സംരക്ഷിക്കുകയും  പ്രതിരോധിക്കുകയും ചെയ്യുമെന്ന് ഞാന്‍ ആത്മാര്‍ഥമായി സത്യം ചെയ്യുന്നു'- യു എസിന്റെ 47-ാമത് പ്രസിഡന്റാി ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. 

വാഷിംഗ്ടണ്‍ ഡി സിയിലെ കാപിറ്റോള്‍ റോട്ടുണ്ടയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ആദ്യം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പിന്നാലെ പ്രസിഡന്റായി ട്രംപും സ്ഥാനമേറ്റു.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി പ്രസിഡന്റാണ് 78കാരനായ ട്രംപ്. കുറ്റവാളിയായി വിധിക്കപ്പെട്ട ആദ്യത്തെ യു എസ് പ്രസിഡന്റും ട്രംപാണ്. 

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ചൈനീസ് വൈസ് പ്രസിഡന്റ്, ജപ്പാന്‍, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാര്‍ എന്നിവരും ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയ ബിസിനസ് നേതാക്കളഉം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.