എച്ച് 1 ബി വിസ പ്രോഗ്രാമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറെടുക്കുകയാണ് ട്രംപ് ഭരണകൂടം. വിസ അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പാലിക്കേണ്ട ആവശ്യകതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കാരാണ് പ്രധാന എച്ച് 1 ബി വിസ ഗുണഭോക്താക്കള്‍. 2023 സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യക്കാര്‍ 68,825 (58%) പ്രാരംഭ തൊഴില്‍ വിസകളും 2.10 ലക്ഷം (79%) എക്സ്റ്റന്‍ഷനുകളും നേടിയിരുന്നു, രണ്ടാമത്തെ വലിയ സ്രോതസ്സായ ചൈനയെക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യ. അതിനാല്‍, തന്നെ ഒ1 ആ വിസയിലെ ഏത് മാറ്റവും യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സാരമായി ബാധിക്കും.
ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ (DHS) റെഗുലേറ്ററി അജണ്ട പ്രകാരം, 2025 ഡിസംബറില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മാറ്റം വാര്‍ഷിക ഒ1ആ വിസ പരിധിയില്‍ നിന്നുള്ള ഇളവുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും, മൂന്നാം കക്ഷി പ്ലേസ്‌മെന്റുകളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും, പ്രോഗ്രാം നിയമങ്ങള്‍ ലംഘിക്കുന്നതായി മുമ്പ് കണ്ടെത്തിയ തൊഴിലുടമകളുടെ പരിശോധന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ട്രംപ് ഭരണകൂടത്തിന്റെ മുന്‍കാലത്ത്, എച്ച്1ബി തൊഴിലാളികളെ മൂന്നാം കക്ഷി ക്ലയന്റ് സൈറ്റുകളില്‍ നിയമിക്കുന്ന തൊഴിലുടമകള്‍ വിശദമായ കരാറുകളും യാത്രാ വിവരങ്ങളും സമര്‍പ്പിക്കണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) മെമ്മോ പുറപ്പെടുവിച്ചിരുന്നു. എച്ച്1ബി കാലയളവിന്റെ മുഴുവന്‍ കാലയളവിലും സ്‌പെഷ്യാലിറ്റി ഒക്യുപേഷന്‍ ജോലി നിലനില്‍ക്കുമെന്ന് തൊഴിലുടമകള്‍ തെളിയിക്കേണ്ടതുണ്ട്.
ഒ 1 ആ വിസയ്ക്ക് അന്തിമരൂപം നല്‍കിയാല്‍, മാറ്റങ്ങള്‍ തൊഴിലുടമകളെയും വിദേശ പ്രൊഫഷണലുകളെയും സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം കക്ഷി പ്ലെയ്‌സ്‌മെന്റുകളെ വളരെയധികം ആശ്രയിക്കുന്ന ടെക് സ്ഥാപനങ്ങളും സ്റ്റാഫിംഗ് കമ്പനികളും കര്‍ശനമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ട്രംപ് ഭരണകൂടം എച്ച് -1 ബി വിസകള്‍ പരിഷ്‌കരിക്കുന്നു
