വാഷിംഗ്ടണ്‍: യൂട്ടായിലെ ഒരു ക്യാമ്പസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വലതുപക്ഷ ആക്ടിവിസ്റ്റും ജനപ്രിയ ഇന്‍ഫഌവന്‍സറുമായ 31 കാരനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തീവ്ര ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഒറെമിലെ യുട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തര വേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:20 ഓടെ കിര്‍ക്കിനുനേരെ വെടിവയ്പ്പ് നടന്നത്.
ട്രൂത്ത് സോഷ്യലില്‍ പങ്കിട്ട ഒരു വീഡിയോ പ്രസ്താവനയില്‍, ചാര്‍ളി കിര്‍ക്കിന്റെ ക്രൂരമായ കൊലപാതകത്തില്‍ താന്‍ ദുഃഖവും കോപവും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കിര്‍ക്കിന്റെ കൊലപാതകത്തിന് 'തീവ്ര ഇടതുപക്ഷത്തെ' അദ്ദേഹം കുറ്റപ്പെടുത്തി, കിര്‍ക്കിനെപ്പോലുള്ളവരെ 'നാസികളുമായും ലോകത്തിലെ ഏറ്റവും മോശം കൂട്ടക്കൊലപാതകികളുമായും കുറ്റവാളികളുമായും' അവര്‍ താരതമ്യം ചെയ്തതായി അദ്ദേഹം ആരോപിച്ചു.
'സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി പോരാടിയ വ്യക്തിയായിരുന്നു കിര്‍ക്ക് എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
'അദ്ദേഹത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവരും ഈ കൊലപാതകത്തില്‍ ഒരുപോലെ ഞെട്ടലിലും ഭീതിയിലുമാണ്. തുറന്ന സംവാദത്തിനും അദ്ദേഹം വളരെയധികം സ്‌നേഹിച്ച അമേരിക്കയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു ദേശസ്‌നേഹിയായിരുന്നു ചാര്‍ലി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിക്കും അമേരിക്കന്‍ ജനതയ്ക്കും വേണ്ടി അദ്ദേഹം പോരാടി. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം ഒരു രക്തസാക്ഷിയാണ്, യുവാക്കള്‍ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളും ഉണ്ടായിട്ടില്ല,' ട്രംപ് പറഞ്ഞു.
'അദ്ദേഹത്തിന്റെ ഭാര്യ എറിക്കയ്ക്കും, പ്രിയപ്പെട്ട രണ്ട് കുട്ടികള്‍ക്കും, ലോകത്തിലെ എന്തിനേക്കാളും അദ്ദേഹം സ്‌നേഹിച്ച അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബത്തിനും ഒപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ഹൃദയവേദനയുടെ ഈ ഭയാനകമായ മണിക്കൂറില്‍ അവരെ കാക്കണമെന്ന് ഞങ്ങള്‍ ദൈവത്തോട് അപേക്ഷിക്കുന്നു. അമേരിക്കയ്ക്ക് ഇത് ഒരു ഇരുണ്ട നിമിഷമാണ്. ചാര്‍ലി കിര്‍ക്ക് സദുദ്ദേശ്യ സംവാദത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുമായും സന്തോഷത്തോടെ രാജ്യമെമ്പാടും സഞ്ചരിച്ചു. യുവാക്കളെ രാഷ്ട്രീയ പ്രക്രിയയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
'ധൈര്യം, യുക്തി, നര്‍മ്മം, കൃപ എന്നിവ ഉപയോഗിച്ച് തന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് കിര്‍ക്കിനെ ട്രംപ് പ്രശംസിച്ചു. 'വിയോജിക്കുന്നവരെ പൈശാചികമായി ചിത്രീകരിക്കുന്നതിന്റെ ദാരുണമായ അനന്തരഫലമാണ് അക്രമവും കൊലപാതകവും' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ ക്രൂരതയ്ക്ക് സംഭാവന നല്‍കിയ എല്ലാവരെയും lന്റെ ഭരണകൂടം കണ്ടെത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു.
ഇന്ന് നമ്മുടെ രാജ്യത്ത് കാണുന്ന ഭീകരതയ്ക്ക് തീവ്രഇടതുപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങള്‍ നേരിട്ട് ഉത്തരവാദിയാണ്, അത് ഇപ്പോള്‍ അവസാനിപ്പിക്കണം,- ട്രംപ് എഴുതി.
'ഈ ക്രൂരതയ്ക്കും മറ്റ് രാഷ്ട്രീയ അക്രമങ്ങള്‍ക്കും സംഭാവന നല്‍കിയ എല്ലാവരെയും അത്തരക്കാര്‍ക്ക് ധനസഹായം ചെയ്യുന്നവരെയും എന്റെ ഭരണകൂടം കണ്ടെത്തും-പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയ്ക്ക് ഇരുണ്ട നിമിഷം' ചാര്‍ളി കിര്‍ക്കിന്റെ മരണത്തിന് 'തീവ്ര ഇടതുപക്ഷത്തെ' കുറ്റപ്പെടുത്തി ട്രംപ്
