വാഷിംഗ്ടണ്‍: 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച അവതരിപ്പിച്ചു. ഫെഡറല്‍ വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, തൊഴില്‍ പദ്ധതികളില്‍ ഏകദേശം 163 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ പ്രതിരോധത്തിനുള്ള ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിന്റെ വ്യക്തമായ അംഗീകാരമില്ലാതെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും നിരവധി ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്ത് തന്റെ പുനഃസംഘടന ഔപചാരികമാക്കുന്നതിനിടയില്‍ വാഷിംഗ്ടണിനെക്കുറിച്ചുള്ള ട്രംപിന്റെ വീക്ഷണത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകടമാക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലും രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കലുകലാണ് ബജറ്റിന്റെ നിര്‍ദ്ദേശങ്ങളിലുള്ളത്. ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ സിഗ്‌നേച്ചര്‍ സംരംഭമായ മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ 500 മില്യണ്‍ ഡോളര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സി ഡി സിയുടെ ബജറ്റ് പകുതിയിലധികം കുറയ്ക്കുമ്പോള്‍ ഏകദേശം ഒന്‍പത് ബില്യണ്‍ ഡോളറില്‍ നിന്ന് നാല് ബില്യണ്‍ ഡോളറാകും.
ട്രംപിന്റെ 2026ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം വിദ്യാഭ്യാസ ചെലവ് 12 ബില്യണ്‍ ഡോളറാണ് കുറയുക. ഏറ്റവും പ്രധാനപ്പെട്ട വെട്ടിക്കുറവ് ഉയര്‍ന്ന ദാരിദ്ര്യമുള്ള സ്‌കൂളുകള്‍ക്കും മറ്റ് കെ-12 പ്രോഗ്രാമുകള്‍ക്കുമുള്ള പണം 'ലഘൂകരിക്കാനുള്ള' പദ്ധതിയിലാണ്.
എഫ് ബി ഐയില്‍ നിന്ന് 500 മില്യണ്‍ ഡോളറിലധികം വെട്ടിക്കുറയ്ക്കാന്‍ ട്രംപിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളിലുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ സംഭവിച്ചതായി പറഞ്ഞ ഏജന്‍സിയുടെ 'ആയുധവല്‍ക്കരണം ഇല്ലാതാക്കാന്‍' ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു.
പല ആഭ്യന്തര പരിപാടികളിലും ബജറ്റ് വെട്ടിക്കുറവുകള്‍ കാണുന്നുണ്ടെങ്കിലും ട്രംപിന്റെ 2026ലെ പദ്ധതി സൈനിക ചെലവ് 13 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് 1.01 ട്രില്യണ്‍ ഡോളറാകും.
ചില ഫെഡറല്‍ സുരക്ഷാ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ വാടക സഹായത്തില്‍ 26 ബില്യണ്‍ ഡോളറിലധികം വെട്ടിക്കുറയ്ക്കുന്നത് ആ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.