വാഷിംഗ്ടണ്‍: യു എസിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.ഇതോടെ ഇന്ത്യക്കെതിരെയുള്ള തീരുവ ഇരട്ടിയായി 50 ശതമാനത്തിലെത്തി. എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം റഷ്യയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ എണ്ണ ഇറക്കുമതി ചെയ്തതിന് ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യാ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയെന്ന് ഉത്തരവില്‍ പറയുന്നു. അതനുസരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ വസ്തുക്കള്‍ 25 ശതമാനം അധിക മൂല്യവര്‍ധിത തീരുവയ്ക്ക് വിധേയമായിരിക്കും.
ഈ നടപടിക്ക് മറുപടിയായി യു എസിനെതിരെ പ്രതികാരം ചെയ്താല്‍ ഉത്തരവിട്ട നടപടികളുടെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ ഉത്തരവ് പരിഷ്‌കരിച്ചേക്കാമെന്നും യു എസ് പ്രസിഡന്റ് ഉത്തരവില്‍ കൂടുതല്‍ ഭീഷണിപ്പെടുത്തി.
