വാഷിംഗ്ടണ്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അജണ്ടയില്‍ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിക്കൊണ്ട് നികുതി ഇളവുകള്‍, ചെലവ് ചുരുക്കലുകള്‍, അതിര്‍ത്തി സുരക്ഷാ ഫണ്ടിംഗ്, മറ്റ് മുന്‍ഗണനകള്‍ എന്നിവ സംയോജിപ്പിക്കുന്ന ഒരു നിയമനിര്‍മ്മാണ പാക്കേജിന് വ്യാഴാഴ്ച രാവിലെ ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ അംഗീകാരം നല്‍കി.
'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്റ്റ്' എന്ന പേരിലുള്ള ബില്ലിനെ ചൊല്ലി തുടക്കത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ ഉണ്ടായ ബിന്നതകള്‍ മൂലം നിരവേധി മാറ്റങ്ങള്‍ വരുത്തേണ്ടിവന്നത് കാലതാമസത്തിനിടയാക്കിയിരുന്നു. മാറ്റങ്ങള്‍ക്കായി 1000 പേജുകള്‍ കവിയുന്ന ബില്ലില്‍ ഹൗസ് കമ്മിറ്റികള്‍ മാസങ്ങളോളം അധ്വാനിച്ചു.
ബില്‍ ഹൗസ് ഫ്‌ലോറില്‍ എത്തുന്നതിനുമുമ്പ് റിപ്പബ്ലിക്കന്‍മാര്‍ അവസാന റൗണ്ട് പരിഷ്‌കാരങ്ങള്‍ വരുത്തി, മധ്യനിലപാട് ഉള്ളവരെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന, പ്രാദേശിക നികുതി കിഴിവ് വര്‍ദ്ധിപ്പിച്ചു. ചെലവ് നിയന്ത്രിക്കാന്‍ ബില്‍ വേണ്ടത്ര സഹായിച്ചില്ലെന്ന് വിശ്വസിക്കാത്തവരെ ആകര്‍ഷിക്കുന്നതിനായി മെഡിക്കെയ്ഡിലെ ജോലി ആവശ്യകതകള്‍ വേഗത്തിലാക്കി.
സെനറ്റിലേക്ക് പോകുമ്പോള്‍ ബില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ബിൽ തിരിച്ചടിയാകും
പൗരന്മാർ അല്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് 5% നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കം അവിടെജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള ടെക്കികൾക്കും മറ്റും തിരിച്ചടിയാകും.
'ദ് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്ന്‌പേരിട്ടിരിക്കുന്ന ബില്ല് നിയമമായാൽ നാട്ടിലേക്കു സ്ഥിരമായി പണമയയ്ക്കുന്ന, യുഎസിൽജോലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും.
എച്ച് 1ബി, എൽ-1പോലുള്ള വിസയിൽജോലി ചെയ്യുന്നവരും ഗ്രീൻ കാർഡ്‌ഹോൾഡേഴ്‌സും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇവർ അയയ്ക്കുന്ന ചെറിയ തുകയ്ക്ക്‌പോലും 5% നികുതി ചുമത്തും. പണം അയയ്ക്കുമ്പോൾ തന്നെ, ട്രാൻസ്ഫർ ചെയ്യുന്ന ബാങ്കോ കറൻസി എക്‌സ്‌ചേഞ്ച് ഹൗസോ ഈ നികുതിപ്പണം അയയ്ക്കുന്ന ആളിൽ നിന്ന് ഈടാക്കും.
ഇന്ത്യൻ പൗരന്മാരാണ് അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ പണം അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ഏതാണ്ട് 45 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചു യുഎസിൽ നിന്ന് 202324 സാമ്പത്തിക വർഷം 32 ബില്യൻഡോളറാണ് ( 27.4 ലക്ഷംകോടി രൂപ) ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്.
വരും വർഷങ്ങളിലും അവർ ഇന്ത്യയിലേക്ക് ഇതേ തുക തന്നെയാണ് അയക്കുന്നതെന്ന് കരുതിയാൽപ്പോലും ഇപ്പോഴത്തെ ബില്ലനുസരിച്ചു അവർ 1.6 ബില്യൻഡോളർ (13,688കോടി രൂപ) നികുതി കൊടുക്കണം.
ട്രംപിന്റെ നികുതി ബില്‍ ഹൗസ് പാസാക്കി
