വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തത്തെ നശിപ്പിക്കുകയാണെന്ന് ഒരു പ്രമുഖ യുഎസ് നിയമനിര്‍മ്മാതാവും രണ്ട് മുന്‍ ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, അമേരിക്കന്‍ നേതാവിന്റെ 'അഹങ്കാരം' ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവുമായുള്ള തന്ത്രപരമായ ബന്ധം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ്-ഇന്ത്യ കോക്കസിന്റെ സഹഅധ്യക്ഷനായ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റോ ഖന്ന, ട്രംപ് യുഎസ് ഇന്ത്യ പങ്കാളിത്തത്തെ നശിപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അഞ്ച് മുന്നറിയിപ്പുകള്‍ നല്‍കി.
യുഎസ് ഇന്ത്യ സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള 30 വര്‍ഷത്തെ ഉഭയകക്ഷി പ്രവര്‍ത്തനങ്ങളെ ട്രംപ് ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച ഖന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തിയതും, ന്യൂഡല്‍ഹി റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25% ലെവി ഏര്‍പ്പെടുത്തിയതും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയെ ചൈനയിലേക്കും റഷ്യയിലേക്കും തിരിയാനിടയാക്കിയെന്നും ഇത് യുഎസിന് തന്ത്രപരമായ തിരിച്ചടി സൃഷ്ടിക്കുന്ന പ്രവണതയാണെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍ ഒഴികെയുള്ള മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന ലെവികളാണ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായ ചൈനയേക്കാള്‍ ഉയര്‍ന്ന താരിഫുകളാണ് ഇന്ത്യയ്ക്കുമേലുള്ളതെന്നും ഖന്ന പറഞ്ഞു.
ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള തുകല്‍, തുണിത്തരങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ ഇത് ബാധിക്കുന്നു, കൂടാതെ അമേരിക്കന്‍ നിര്‍മ്മാതാക്കളെയും ഇന്ത്യയിലേക്കുള്ള നമ്മുടെ കയറ്റുമതിയെയും ഇത് ബാധിക്കുന്നു. ഇതാണ് ഇന്ത്യയെ ചൈനയിലേക്കും റഷ്യയിലേക്കും തിരിക്കുന്നതിനു കാരണം- അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തിന്റെ മൂലകാരണം ചൂണ്ടിക്കാണിച്ച ഖന്ന കാരണങ്ങള്‍ വളരെ ലളിതമാണെന്നും പറഞ്ഞു.
പാകിസ്ഥാന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിസമ്മതിച്ചത് ബന്ധങ്ങള്‍ വഷളാകാന്‍ കാരണമായെന്ന് ഖന്ന വിശദീകരിച്ചു.
ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സംഘര്‍ഷം അവസാനിപ്പിച്ചതിന് ട്രംപിനെ പ്രശംസിക്കുന്ന ഇസ്ലാമാബാദില്‍ നിന്നുള്ള ഒരു പ്രസ്താവന അദ്ദേഹം പരാമര്‍ശിച്ചു. എന്നിരുന്നാലും, പാകിസ്ഥാനുമായുള്ള അതിര്‍ത്തി തര്‍ക്കം ഒരു ആഭ്യന്തര കാര്യമാണെന്ന് വാദിച്ച ഇന്ത്യ ഈ വിഷയത്തില്‍ ട്രംപിന് ഏതെങ്കിലും തരത്തിലുള്ള അംഗീകാരം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.
'ചൈനയല്ല, അമേരിക്കയാണ് നേതൃസ്ഥാനത്ത് വരേണ്ടത് എന്നുറപ്പാക്കുന്നതിന് നിര്‍ണായകമായ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം നശിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപിന്റെ അഹങ്കാരത്തെ അനുവദിക്കില്ലെന്ന് ഖന്ന പറഞ്ഞു.
ട്രംപ് ഈ ബന്ധം നശിപ്പിക്കുമ്പോള്‍ നിങ്ങള്‍ എന്തുനിലപാടാണ് എടുക്കുന്നതെന്ന് 'ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്ത എല്ലാ ഇന്ത്യന്‍-അമേരിക്കക്കാരോടുമായി അദ്ദേഹം ചോദിച്ചു.
ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി പങ്കെടുത്ത സാഹചര്യത്തിലാണ് ഖന്നയുടെ പരാമര്‍ശങ്ങള്‍. ഷാങ്ഹായ് ഉച്ചകോടിയില്‍ മോഡി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മൂന്ന് നേതാക്കളും തമ്മിലുള്ള സൗഹൃദം റഷ്യയുമായും ചൈനയുമായും ഇന്ത്യയുടെ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു.
തീരുവകളുടെ കാര്യത്തിലും റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെയും കാര്യത്തില്‍ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ട്രംപിന്റെ വാക്കുകളെയും പ്രവൃത്തികളെയും യുഎസിലുടനീളമുള്ള മറ്റ് ഉദ്യോഗസ്ഥര്‍, മുന്‍ വൈറ്റ് ഹൗസ് ഭരണകൂടങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ ഉള്‍പ്പെടെ, ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
പാകിസ്ഥാന്‍ തന്റെ കുടുംബവുമായി ബിസിനസ്സ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് കാണിച്ച് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം 'വിട്ടു' എന്ന് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ തിങ്കളാഴ്ച പറഞ്ഞു.
ഈ നീക്കത്തെ അമേരിക്കയ്ക്ക് ഒരു 'വലിയ തന്ത്രപരമായ ദോഷം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
'ദശകങ്ങളായി, ദ്വികക്ഷി അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി ബന്ധം കെട്ടിപ്പടുക്കാന്‍ അമേരിക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്, സാങ്കേതികവിദ്യ, കഴിവുകള്‍, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നാം ഐക്യപ്പെടേണ്ട ഒരു രാജ്യമാണിത്, കൂടാതെ ചൈനയില്‍ നിന്നുള്ള തന്ത്രപരമായ ഭീഷണിയെ നേരിടുന്നതില്‍ ഐക്യപ്പെടേണ്ട ഒരു രാജ്യവുമാണിതെന്ന് മെയ്ഡാസ് ടച്ച് നെറ്റ്‌വര്‍ക്കിലെ ഒരു ചോദ്യത്തിന് മറുപടിയായി സള്ളിവന്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ യുഎസ് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപിന്റെ ഈഗോയുടെ പേരില്‍ ഇന്ത്യ യുഎസ് ബന്ധങ്ങളെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിദഗ്ധര്‍
