വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച 'ചില കമ്പനികളുമായി' കരാര്‍ പ്രഖ്യാപിച്ചു. ചൈനയുമായുള്ള ചര്‍ച്ചകള്‍ 'വളരെ നന്നായി' നടന്നുവെന്നും വെളിപ്പെടുത്തി. ടിക് ടോക്കിന്റെ പേര് അദ്ദേഹം പറഞ്ഞില്ലെങ്കിലും യു എസിലെ 'യുവാക്കള്‍' 'വളരെയധികം സംരക്ഷിക്കാന്‍ ആഗ്രഹിച്ചത്' ഈ കമ്പനിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. യൂറോപ്പില്‍ വ്യാപാര യോഗം ഇപ്പോഴും നടക്കുന്നുണ്ട്, യൂറോപ്യന്‍ യൂണിയനും അതിന്റെ ഭാഗമാണെന്ന് ട്രംപ് പറഞ്ഞു. യു എസും ചൈനയുംടിക് ടോക്ക് കരാറില്‍ '്‌ഫ്രെയിം വര്‍ക്കില്‍'
എത്തിയതായി യു എസ് ട്രഷറി മേധാവി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു.
കരാര്‍ പ്രധാനമായും ചൈനയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ട്രംപ് ന്യൂജേഴ്സിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഫെഡറല്‍ നിയന്ത്രണങ്ങള്‍ പ്രകാരം ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് നല്‍കിയ നാലാമത്തെ വിപുലീകരണമാണിത്. അവരുടെ യു എസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാനോ അടച്ചുപൂട്ടാനോ ആവശ്യപ്പെട്ടു. 2025 ജനുവരി വരെയായിരുന്നു യഥാര്‍ഥ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ ട്രംപ് വൈകിപ്പിക്കുകയാണ്.
അമേരിക്കയില്‍ വാങ്ങാന്‍ തയ്യാറാറുള്ളവര്‍ ടിക് ടോക്കിനായി അണിനിരക്കുമെന്ന് ട്രംപ് മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചൈന അംഗീകാരിക്കുന്നതിലെ സങ്കീര്‍ണ്ണതകളും ടിക് ടോക്കിന്റെ അല്‍ഗോരിതം യു എസ് നിക്ഷേപകരുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ട് കരാര്‍ സ്തംഭിക്കുകയായിരുന്നു. ടിക് ടോക്കിന്റെ യു എസ് പ്രവര്‍ത്തനങ്ങള്‍ യു എസ് പങ്കാളികളുടെ ഉടമസ്ഥതയിലുള്ള പുതിയ കമ്പനിയായി മാറ്റാനുള്ള പദ്ധതികളാണ് ആദ്യം പരസ്യമാക്കിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ തീരുവകളില്‍ ട്രംപിന്റെ കര്‍ശനമായ നിലപാടുകളില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തന്റെ രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനം ആരംഭിച്ചതിനുശേഷം, ടിക് ടോക്കിന്റെ വില്‍പ്പനയോ അടച്ചുപൂട്ടലോ ആവശ്യപ്പെടുന്ന നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയുംചെയ്തു.