കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത മൂന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുല്‍മാന്‍ ഗിസിങ്, രാമേശ്വര്‍ ഖനാല്‍, ഓം പ്രകാശ് ആര്യാല്‍ എന്നിവരാണ് മന്ത്രിമാരായി അധികാരത്തിലെത്തിയത്. നേപ്പാള്‍ പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ ധനകാര്യ സെക്രട്ടറി രമേശ്വര്‍ ഖനാല്‍ ധനവകുപ്പും കുല്‍മാന്‍ ഗിസിങ് ഊര്‍ജ്ജം, ജലവിഭവങ്ങള്‍, ജലസേചനം; ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം; നഗരവികസനം എന്നിവ ഉള്‍പ്പെടുന്ന മൂന്ന് പ്രധാന വകുപ്പുകളുടെ ചുമതലയും ഓം പ്രകാശ് ആര്യാല്‍ ആഭ്യന്തരം, നിയമം എന്നിവയുമാണ് കൈകാര്യം ചെയ്യുക.