ജപ്പാനുമായി വൻവ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ജപ്പാനുമായി വൻവ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : ജപ്പാനുമായി വൻവ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  കരാർ പ്രകാരം, യു.എസിൽ 55,000 കോടി ഡോളർ നിക്ഷേപിക്കും. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ജപ്പാനിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തും.

ജപ്പാൻ തങ്ങളുടെ സമ്പദ് വ്യവസ്ഥ കാറും ട്രക്കും അരിയുമടക്കം അമേരിക്കൻ ഉൽപന്നങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ അറിയിച്ചു. രാജ്യങ്ങൾക്കുമേൽ യു.എസ് ചുമത്തുന്ന ഏറ്റവും കുറഞ്ഞ തീരുവയാണിതെന്ന് നീക്കം സ്വാഗതം ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു.

25 ശതമാനം പ്രഖ്യാപിച്ചിരുന്നതാണ് ചർച്ചകളിൽ 15 ശതമാനമായി ചുരുക്കിയത്.

ജപ്പാനുമായി വൻവ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്