കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തളാപ്പ് ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് ഇയാളെ പിടികൂടിയ പൊലീസ് സംഘം അറിയിച്ചിരിക്കുന്നത്.
തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കള്ളി ഷര്‍ട്ടും അടുത്ത പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.
ജയില്‍ചാടിയ ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്കകം പിടിയിലായെന്ന് സൂചന
