അലബാമ: മോണ്ട്‌ഗോമറിയില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എതിരാളികളായ തോക്കുധാരികള്‍ പരസ്പരം വെടിവെയ്പ് നടത്തുകയായിരുന്നു.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിബ് സ്ട്രീറ്റിനും കൊമേഴ്സ് സ്ട്രീറ്റിനും സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് മോണ്ട്‌ഗോമറി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.